Also Read: സ്പീക്കര്‍ക്ക് തലശേരിയിലും ഭീഷണി, സുരക്ഷ ശക്തമാക്കി
കുടിയേറ്റമേഖലയിലടക്കം മഴ തുടരുന്ന സാഹചര്യത്തില്‍ കബിനി നദിക്കൊപ്പം കൈവഴികളായ കന്നാരംപുഴയിലും കടമാന്‍തോട്ടിലും, മുദ്ദള്ളിത്തോട്ടിലുമെല്ലാം ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പ്രദേശത്ത് മഴ ലഭിക്കുന്നുണ്ട്. പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ ലഭിച്ചതും, ജില്ലയിലെ പുഴകൾ നിറഞ്ഞൊഴുകുന്നതും കബനിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. കനത്ത മഴയെ തുടര്‍ന്ന് കബനിയോട് ചേര്‍ന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Also Read: കഞ്ചാവുമായി അന്തർ സംസ്ഥാന കഞ്ചാവുകടത്തു സംഘത്തിലെ മൂന്നുപേർ പിടിയിൽ 102097039
കാറ്റോടുകൂടിയ മഴയാണ് ആശങ്കവര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. ചിലയിടങ്ങളില്‍ മഴയില്‍ കൃഷിയിടങ്ങളിലെ മരങ്ങള്‍ കടപുഴകി വീണു. ഇത്തവണത്തെ വേനലില്‍ ഒരുകാലത്തുമില്ലാത്ത വിധത്തിലുള്ള വരള്‍ച്ചയാണ് കുടിയേറ്റ മേഖലയിലുണ്ടായത്. കബനിയിൽ പലയിടത്തും ജലനിരപ്പ് ക്രമാധീതമായി താഴുകയും വന്‍പാറക്കെട്ടുകള്‍ തെളിയുകയും ചെയ്തിരുന്നു. കാര്‍ഷികമേഖലയെയും വരള്‍ച്ച സാരമായി ബാധിച്ചിരുന്നു. തടയണകൾ കെട്ടിയായിരുന്നു ജലദൗർലഭ്യത്തിന് അൽപ്പമെങ്കിലും പരിഹാരം കാണാനായത്.
വരൾച്ച രൂക്ഷമായതോടെ ഏതാനം വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന കടമാന്‍തോട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തീരുമാനിക്കുകയും വിവിധ യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. ജൂണ്‍ മാസം ആരംഭിക്കുന്ന ഘട്ടത്തില്‍പോലും കബനിയിലെ ചേകാടി മുതല്‍ ബാവലിവരെയുള്ള ഭാഗങ്ങളില്‍ പലയിടത്തും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. ഈ ഭാഗങ്ങളെല്ലാം ഇപ്പോള്‍ നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം, ചൊവ്വാഴ്ചയും രാവിലെ മുതല്‍ തന്നെ വയനാട്ടില്‍ അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കള്ളാടിയിലും, തിരുനെല്ലിയിലും 121.60 മില്ലീമീറ്റര്‍ മഴയും, മാനന്തവാടിയില്‍ 89 മില്ലിമീറ്ററും മഴ ലഭിച്ചിട്ടുണ്ട്. ഇതാണ് ജില്ലയില്‍ ഒടുവില്‍ ശക്തമായ മഴ ലഭിച്ച മൂന്ന് പ്രദേശങ്ങള്‍.